ഗൾഫിൽ പിറന്ന വരികൾക്ക് കാനഡയിൽ സംഗീതമൊരുക്കി, മഞ്ഞു പുതച്ച നഗര ഭംഗിയിൽ ചിത്രീകരിച്ചിരിക്കുകയാണ് ഒരു ക്രിസ്മസ് ഗാനം. ഈ ഡിസംബറിൽ ഓൺലൈനിലൂടെ പുറത്തിറക്കിയ ഗാനത്തിന് ഇതിനോടകം ഏറെ പ്രശംസയും സ്വീകാര്യതയുമാണ് ലഭിച്ചിരിക്കുന്നത്. യു.എ.ഇ -ലെ അൽ ഐനിൽ നിന്നുള്ള പ്രവാസി മലയാളി ബെൻസൻ ബേബി വാഴമുട്ടമാണ് `നമുക്കൊരു ശിശു പിറന്നു` എന്ന് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. കാനഡയിലെ ടൊറന്റൊ- യിൽ നിന്നും മലയാളിയായ ഫാ.മാത്യു തോമസ് കൊടുമൺ ആണ് ഈ ഗാനത്തിന്റെ സംഗീതവും ആൽബത്തിന്റെ സംവിധാനവും നിർവ്വഹിച്ചിർക്കുന്നത്. കാനഡയിലെ ഒരു പറ്റം ഗായകർ ചേർന്ന് മനോഹരമാക്കിയ ഗാനം പരമ്പരാഗത കരോൾ ശൈലിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഫാ.മാത്യു തോമസും ബെൻസൻ ബേബിയും ഒരുമിച്ച് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ പഠിച്ചവരാണ്. ഈ സൗഹൃദമാണ് വർഷങ്ങൾക്ക് ശേഷം ഇത്തരം ഒരു സംഗീത കൂട്ടായ്മയ്ക്ക് വഴിയൊരുക്കിയത്. ജിജോ പീറ്റർ, മേരി ആൻ എൽവിൻ എന്നിവരാണ് ആൽബത്തിന്റെ എക്സിക്ക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
റോബിൻസൺ നെൽസൺ, ഡി.ഓ.റ്റി സി.എ. മീഡിയ ഹട്ട് ആണ് ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്.