താഴ്മയുടെ ആഴം
=================
പിറകിലൊഴിഞ്ഞോരിരിപ്പിടങ്ങളിൽ
ഇരിക്കുവാനാരുമില്ലാതിരിക്കെ
ആദ്യക്കസേരയിൽ ഉറച്ചിരിക്കാൻ
മുൻപന്തിയിലാണ് തിക്കും തിരക്കും!!
അതിഥികൾക്കാചാരപൂർവ്വം -
സ്വാഗതമോതാൻ
ആതിഥേയരില്ലാത്ത പന്തിയിൽ
മുഖ്യാതിഥി തന്നെ മേലങ്കി മാറ്റി
ആതിഥേയനായതിവിടെയാണ്
താഴ്മയുടെ ആഴമറിഞ്ഞ വ്യാഴം
---- ബെൻസൻ ബേബി
