Wednesday, 11 October 2023

മൃതിയും വിസ്മൃതിയും

 പുകച്ചുരുളുകൾക്ക് എരിഞ്ഞമർന്ന അഗ്നിനാളങ്ങളെ -

കണ്ടയോർമ്മയുണ്ടാകില്ല.

ആളിയതും പുകയായതും വിസ്മൃതമായതും 

സ്വപ്നങ്ങളും രോദനങ്ങളും നീറിയമർന്ന ഹൃദങ്ങളും തന്നെ !


പച്ചമാംസത്തിന്റെ എരിയുന്ന ഗന്ധം

ഓസോണ്യപാളികളിൽ വിള്ളൽ വീഴ്ത്തില്ല.

തുടിക്കുന്ന മനസ്സാക്ഷിക്കും ഇളക്കമുണ്ടാക്കാതെ

എത്രക്കാലം ഭൂഗോളമേ നീ എരിയുമിങ്ങനെ ?


© ബെൻസൻ കളീലുവിള  ✍️


1 comment:

സ്നേഹദീപമേ മിഴി തുറക്കൂ

സ്നേഹദീപമേ മിഴി തുറക്കൂ ---------------------------------------------  കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട്...