Thursday, 7 December 2023

അശാന്തം

യുദ്ധമുഖത്തെ പോരാളികളെപ്പോലെ വലിയ ചെറുത്ത് നില്പ്പിനായി അവർ തയ്യാറെടുക്കുകയായിരുന്നു.


തങ്ങൾ കയ്യാളുന്ന അധികാരാനുകൂല്യങ്ങൾ നഷ്ടപ്പെട്ടേക്കാവുന്ന തരത്തിലാണ്‌ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ആ രംഗപ്രവേശം എങ്കിൽ പിന്നെ ഭയപ്പെടാതെ എന്താണ്‌ ചെയ്യുക? ചെറുക്കുക തന്നെ ! യുദ്ധതന്ത്രങ്ങൾ പയറ്റുമ്പോൾ മര്യാദ പാലിക്കേണ്ടതില്ലല്ലൊ....
ഇരുൾ പരക്കുംവരെയെങ്കിലും! ഇരുട്ടിൽ വിശ്രമമാകാമെങ്കിലും പുതിയ തന്ത്രങ്ങളുടെ പണിപ്പുരയും അപ്പോഴേക്കും തുറന്നിരിക്കും.
ആശങ്കകളുടെ ആദ്യ ദിനമാണ്‌....ഒന്നും അത്ര വ്യക്ത്മല്ല...പ്രവചനങ്ങൾക്ക് തത്ക്കാലം പ്രസക്തിയുമില്ല. കാത്തിരിക്കുക.... അതേയുള്ളൂ മാർഗ്ഗം!!
(ഗതിയെന്തെന്നറിയാത്ത ഒരു കഥയുടെ തുടക്കമാണ്. തീർത്തും മൗലിക രചന... ഒരു പരീക്ഷണം .... എന്താകുമോ എന്തോ! )


No comments:

Post a Comment

സ്നേഹദീപമേ മിഴി തുറക്കൂ

സ്നേഹദീപമേ മിഴി തുറക്കൂ ---------------------------------------------  കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട്...