Thursday, 16 October 2025

പറവ

 



പറവകൾക്കാകാശം -

മത്സ്യങ്ങൾക്ക് ആഴിയും

മൃഗജാലങ്ങൾ സഞ്ചരിക്കും

വിസ്തൃതമീ ഭൂമിയും

പക്ഷെ മനുഷ്യർക്കങ്ങനെ

സ്വച്ഛന്ദം നടക്കാനാവാത്ത

അതിരുകൾ കാണ്മാനാകുന്നു


മനുഷ്യനേത്രങ്ങൾക്ക് മാത്രം 

കാണാവുന്ന മതിലുകൾ, വേലിക്കെട്ടുകൾ

സംഘങ്ങൾ വിഭാഗങ്ങൾ 

പകുത്തും, വീതം വെച്ചും, അതിർ വരച്ചും

നാം കളിക്കുന്ന ഈ കളികൾ

മുകളിൽ ചില്ലകളിലിരുന്ന് കണ്ട്

കിളികൾ പൊട്ടിച്ചിരിക്കുന്നു !

അവർക്കീ അതിരുകൾ 

കാണാനേയാകുന്നില്ല പോൽ!!


_ ബെൻസൻ ബേബി വാഴമുട്ടം

No comments:

Post a Comment

സ്നേഹദീപമേ മിഴി തുറക്കൂ

സ്നേഹദീപമേ മിഴി തുറക്കൂ ---------------------------------------------  കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട്...