Thursday, 3 October 2019

ഗാന്ധിയൻ


വിലയുള്ള നോട്ടിലെ തലയായി ഗാന്ധി
നോട്ടു നിരോധന കാലവും താണ്ടി
അക്കങ്ങളെക്കാൾ ഉത്തമനാകിലും
ഇക്കാര്യമോർക്കുവാൻ ആർക്കാണ് നേരം

ഉടുപ്പാനുണ്ടായിട്ടും വേണ്ടെന്ന് വച്ചതും
പാതിവയറായി ബദ്ധപ്പെട്ടതും
നാടൊന്ന് നന്നായി കണ്ടു മരിക്കാൻ
അർദ്ധനഗ്ന ഫക്കീറേരെ ആശിച്ചു

ത്യാഗവും സ്നേഹവും ഭാവിയുമൊക്കെ
ഗാന്ധിയിൽ തേടുവാനാകണം സോദരാ
നിന്റെ വിശപ്പ് കൊണ്ടപരനെ ഒരു നേരം
പോറ്റുവാൻ ആയെങ്കിൽ ഗാന്ധിയനായി!

© ബെൻസൻ കളീലുവിള  ✍️ ✍️

No comments:

Post a Comment

സ്നേഹദീപമേ മിഴി തുറക്കൂ

സ്നേഹദീപമേ മിഴി തുറക്കൂ ---------------------------------------------  കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട്...