Saturday, 5 October 2019

പാട്ടിന്റെ പിന്നാമ്പുറക്കഥ




അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ചർച്ച് എന്ന നമ്മുടെ പള്ളിയുടെ 2019-ലെ കൊയ്ത്തുൽസവത്തിന്‌ ഒരു ശീർഷക ഗാനം തയ്യാറാക്കി.

നമ്മുടെ സ്വന്തം ചങ്കുകളായ സർവ്വശ്രീ. ബിജു.ടി.ജേക്കബ് എന്ന ബിജു അച്ചാനും കട്ടകളിൽ അംഗുലീനൃത്തം വയ്ക്കുവാൻ അസാമാന്യ വൈഭവമുള്ള നമ്മുടെ സ്വന്തം സിനു സാം എന്ന സിനുവും പിന്നെ ബാല്യകാലത്തെ എന്റെ ആരാധനാമൂർത്തിയും സർവ്വോപരി അസാധ്യ ഗായകനുമായ മനോജ് തോമസ് എന്ന മനോജ് മുള്ളനിക്കാടും നമ്മുടെ ചങ്ക് സഹോദരീസ് ആയ ശ്വേത മേരി വർഗ്ഗീസ് എന്ന ശ്വേതു, വിൻസി ഷിജു എന്ന വിൻസി ചേച്ചി, ഷിനി ബോണി എന്ന ഷിനി പിന്നെ ഞങ്ങളുടെ ട്രെയ്നർ കൂടിയായ ചങ്ക് സിസ് മെറിൻ പ്രശാന്ത് എന്ന മെറിനും കൂടി തകർത്ത് പാടി വേറെ ലെവലാക്കിയ ഗാനമാണ്‌ ഇവിടെ ഫെവിക്കോൾ ഇട്ട് ചേർത്ത് വെച്ചിരിക്കുന്നത്.

പാട്ടിന്‌ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ അത് വരികളുടേതാണ്‌ എന്ന് മാത്രം പറയരുത്. മുകളിൽ പറഞ്ഞവരിലേക്ക് എല്ലാ കുറ്റവും ആരോപിക്കണം. ചുമ്മാതാണോ ഇത്രയും ഞാനങ്ങ് പുകഴ്ത്തിയത്! (തമാശ...ചിരിക്കാൻ വേറെ പറയണോ)

തലയിൽ ആൾതാമസമുള്ള സാങ്കേതിക വിദഗ്ധൻ പ്രിയങ്കരനായ തോമസ് പറമ്പിൽ ജേക്കബ് എന്ന തോമസ് ബ്രോയുടെ സഹായം അനല്പമാണ്‌.

ഹാർവെസ്റ്റ് ഫെസ്റ്റിവൽ കമ്മിറ്റിയാണ്‌ ഇങ്ങനൊരു ആശയം ഞാൻ എഴുന്നള്ളിച്ചപ്പോൾ കൂടെ കട്ടയ്ക്ക് നിന്നത്. ഷാജി മാത്യു എന്ന ഷാജിച്ചാനെയും മോനി മാത്യൂ എന്ന മോനിച്ചാനെയും പ്രത്യേകം പരാമർശിക്കുകയാണ്‌. അത്ര മാത്രം ധൈര്യമാണ്‌ ഇവർ തന്നുവരുന്നത്. (സോപ്പ് മാത്രമല്ല യാഥാർത്ഥ്യവുമാണ്‌)

ഇനി നന്ദി പറഞ്ഞ് ബന്ധം അവസാനിപ്പിക്കേണ്ടതില്ലാത്തത് എന്റെ സഹധർമ്മിണി ഷീബാ എന്ന മിനുവിനോടാണ്‌. അവളുടെ പ്രോത്സാഹനങ്ങളാണ്‌ ഞാനൊരു മഹാസംഭവമാണെന്ന് എനിക്ക് തോന്നാൻ കാരണമാകുന്നത്.

ഞാൻ എഴുതുന്ന എല്ലാ പാട്ടും കവിതയും ആദ്യം പാടി ഹൃദസ്തമാക്കുന്നത് എന്റെ പൊന്ന് മക്കളാണ്‌. ഒന്നാം ക്ളാസ്സുകാരി ശാലിൻ അന്ന ബെൻസൻ ഇപ്പോൾ തെറ്റില്ലാതെ എന്റെ വാക്കുകൾ ഉച്ചരിക്കുന്നത് ഒരു ആശ്വാസമാണ്‌. രണ്ട് വയസ്സുകാരി ജുവ് ലിൻ മറിയം ബെൻസൻ അവളുടെ തരത്തിലെങ്കിലും ഇതൊക്കെ പാടാൻ ഉത്സാഹം കാണിക്കുന്നുണ്ട്. ഭാവിയിലും അപ്പനോടുള്ള ബഹുമാനം കാത്ത് സൂക്ഷിക്കാൻ മക്കൾക്കാകട്ടെ എന്നാണ്‌ എന്റെ പ്രാർത്ഥന.

© ബെൻസൻ കളീലുവിള  ✍️


No comments:

Post a Comment

സ്നേഹദീപമേ മിഴി തുറക്കൂ

സ്നേഹദീപമേ മിഴി തുറക്കൂ ---------------------------------------------  കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട്...